Wednesday, December 3, 2008

കടവന്ത്രക്കാരന്‍




ഞാനൊരു കടവന്ത്രക്കാരന്‍, ബൂലോകത്ത് പുതിയ ഒരാള്‍ എനിക്കറിയാവുന്നത് നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. കഥയായും കവിതയായും നാട്ടുവിശേഷങ്ങളുമായുമൊക്കെ.
ആദ്യമായി ഒരു ചെറു കവിത......











നിത്യ കന്യകേ നീ പ്രണയിച്ചൊരു
നിശാഗന്ധി പൂവാണ് ഞാന്‍.....

നിന്‍ പുസ്തക താളില്‍ വെച്ചു മറന്നൊരു
നിശാഗന്ധി പൂവാണ് ഞാന്‍.

കണ്ണുനീരിന് ഉപ്പ് കലര്‍ന്നൊരു
കഥനത്തില്‍ കഥയാണ് ഞാന്‍.

നിന്നെ മാത്രം പ്രണയിച്ച് പോയൊരു
നിത്യകാമുകന്‍ ഞാന്‍.
നിന്‍ പാദസ്പര്‍ശനം ഏറ്റ മണ്‍ തരികളില്‍
ഞാന്‍ എന്നെ മറന്നു നിന്നു.

നിന്റെ കാല്‍ ചിലങ്കകള്‍
കിലു കിലേ ചിരിച്ചപ്പോള്‍-

എന്തോ ഞാന്‍.. തിരിച്ചറിയാതെ നിന്നു പോയ്.

തനിച്ചായിരുന്നു ഞാന്‍ ഇരുളിന്റെ വീഥിയില്‍,
തനിയാവര്‍ത്തനം തുടര്‍ന്നു പോയി.

പുകഞ്ഞ് പൊന്തുന്ന പുകചുരുള്‍ മാതിരി,
നുറുങ്ങി എന്‍ മനം നീറി ഞാന്‍ കടന്നു പോയി...

തേന്‍ നുകരാനായ് ചുണ്ടോണച്ചൊരു
പൂവാടി വീഥിയില്‍ വീണുപോയ്.

എന്‍ മിഴികളില്‍ നിറയെ നിന്നെ
കുറിച്ചുള്ള സ്വപ്നങ്ങളായിരിന്നെന്നും-

കാലം നമ്മുക്ക് നല്‍കാതെ കവര്‍ന്നതും
ആ സ്വപ്നങ്ങളായിരുന്നെനും.

നാം കണ്ട സ്വപ്നങ്ങളായിരിന്നു.

തെയ്യെത്തും കരയിലെ കളിയോടങ്ങള്‍,
കര തേടി ഇപ്പോഴും അലയുന്നു.

ആഴങ്ങളില്‍നിന്നും അകലങ്ങളില്‍ നിന്നും,
ഒരു നോക്ക് കാണുവാന്‍ കാത്തിരിപ്പൂ ഞാന്‍-

ഒരു വിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരിപ്പൂ,
കാഞ്ചന സീതേ നിന്നെ കാത്തിരിപ്പൂ.

ഇനിയെന്റെ മട്ടുപ്പാവില്‍, മുകളില്‍
ഉതിക്കുമൊരു ഒരു സ്നേഹ താരകമായി നീ വരില്ലേ.




-------------------------------------------------------------------------------------







2007 ആഗസ്ത് 1-14 ലക്കത്തില്‍ വനിതയില്‍ വന്ന കരയുന്നോ ഈ പുഴ ചിരിക്കുന്നോ ...? എന്ന ലേഖനത്തെ ആസ്പദമാക്കി എഴുതിയ എന്റെയൊരു കൊച്ചു കവിതയാണിത് .... അതിലെ രണ്ടു വരി
“മൊയ്തീന്‍ : കാഞ്ചനേ.. നിന്നെ കിട്ടാന്‍ ഞാന്‍ എത്രനാള്‍ കാത്തിരിക്കണം. ഈ ജന്മം മുഴുവന്‍ അല്ലെങ്കില്‍ ജന്മജ്ന്മാന്തരങ്ങള്‍ ...കാഞ്ചന: വേണ്ട.. മാനു.. വീട്ടുക്കാര്‍ പറഞ്ഞുറപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കണം.എനിക്കതു കണ്ടാല്‍ മതി.“