Tuesday, September 29, 2015

കണക്ക്



കണക്ക്.......................

കണക്കിന് പത്തിൽ പത്തും കിട്ടി 
അമ്മിണി ടീച്ചർ കവിളിൽ നുള്ളി മിടുക്കൻ എന്നുറക്കെ പറഞ്ഞു.
നെഞ്ചോടു ചേർത്ത സ്ലേറ്റു മായ് പാടത്തിൻ വരമ്പിലൂടോടി അച്ഛനെ കാണിക്കാനായ്..... സ്ളേറ്റെടുത്തുയർത്തി അച്ഛനെ കാണിക്കം നേരം ഒന്നു മാഞ്ഞു പോയ്
കണക്കിന് തല്ലു കിട്ടി......
 

Sunday, May 30, 2010

കാലം സാക്ഷിയായ്

കുളിര്‍തെന്നലിനോട് കിന്നാരം ചൊല്ലി ഒരു മരം 
കാലയവനികയുടെ  കഥ മനസ്സില്‍ സൂക്ഷിച്ച് ഒരു മരം 
ദൂരങ്ങള്‍ തേടി നടന്നു നീങ്ങുന്ന പഥികര്‍ക്ക്‌ 
പാഥേയംഉണ്ടുറങ്ങാന്‍  തണലേകിയൊരു മരം 
കാലം കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പാഞ്ഞു 
പുതിയ വസന്തവും ഗ്രീഷ്മവും വന്നു പോയി 
ഉഗ്ര പ്രതാപിയാം സൂര്യന്ടെ ചടുല കിരണങ്ങള്‍ 
നഗ്നശിരസ്സാല്‍ ഏറ്റു വാങ്ങി നമിച്ചു നിന്നു മരം 
ഉത്സവപറമ്പിലാളൊഴിഞ്ഞ ദിവസങ്ങളില്‍ 
ആനയെതളച്ച വേദനയുണ്ടും  തളരുമ്പോഴും
മനസ്സില്‍ ആറാട്ടുപോല്‍ പൂര്‍വ്വാനുഭവസഞ്ചയം
അകക്കുളിരുപകര്‍ന്ന ദിനങ്ങള്‍ അകമേ പെയ്തിറങ്ങി 
എത്ര പ്രണയങ്ങള്‍ ...എത്ര നെടുവീര്‍പ്പുകള്‍ ...
എത്രയോ സംഭ്രമപൂരിത  നിമിഷങ്ങള്‍ 
ഒക്കെയ്ക്കും  മൂകസാക്ഷിയായ്   നിന്നത്താല്ലുമാനന്ദവും -
മിടകലര്‍ന്നോട്ടുനാളായ്‌ ചരിഞ്ഞിടവീര്‍ത്തുനില്പ്പു

അന്നും ദൂരെ നിന്നോരാള്‍കൂട്ടം, മനസ്സില്‍ ഹര്‍ഷം 
തണല്‍ ചേര്‍ന്നുനിന്നടക്കം പറച്ചില്‍  ആര്‍ത്തു പൊങ്ങും 
വാക്കുതര്‍ക്കം മുഖം  ഇല്ലാത്ത  മനുഷ്യത്വ ദര്‍ശനം 
മുഖം ചുളിഞ്ഞും പരസ്പരം  കൈ കോര്‍ത്ത്‌ നില്‍ക്കും ജനം  
സമയമായ് ,ഭാണ്ട മഴിഞ്ഞതില്‍നിന്നുപൊങ്ങി മഴു 
മഴുവിനു മൂര്‍ച്ച കൂട്ടുന്ന  ക്രൂരതയുടെ  സ്വരം പൊങ്ങി 
സപ്ത നാഡികളും  തളര്‍ന്നു വെറുതെ നിന്നു മരം 
കുളിര്‍തെന്നല്‍  പാതി വഴി മാറിയോഴിഞ്ഞേപോയ്‌ 
ചുവട്ടില്‍ കശാപ്പുകാരന്ടെയട്ടഹാസം 
വടം വലിഞ്ഞുമുറുകും നൊമ്പരം 
കാലത്തിനു  ദീര്‍ഘകാലം സാക്ഷിയായ് നിന്നു 
കാലത്തിന്ടെ   മൂക കര്‍മ്മ പഥങ്ങളിലേയ് ക്കുയിര്‍ചേര്‍ന്നു......   

Saturday, May 22, 2010

ദയാ ഹര്‍ജി









എന്തിനായ് ചിന്തി നീ ചുടു ചോര 
ഈ മണ്ണില്‍ എന്തിനായ് തേടി നീ വീണ്ടും 
കണ്ണടചെന്നാലും കാണുന്ന കാഴ്ചകള്‍ 
കാതടചെന്നാലും  കേള്‍ക്കുന്ന രോദനം 
അക്രമകാരികള്‍ നിങ്ങള്ക്ക് ആര്തുല്ലസ്സിക്കാന്‍
ഇവിടെ നിണമൂറി പിടഞ്ഞു മരിച്ചവര്‍ 
ചോര ചീന്തി  ഈ ഭാരത ഭൂവില്‍ നീ 
ചോദ്യങ്ങള്‍  എന്തിനു ഉതിര്‍ക്കുന്നു പിന്നെയും 
നഷ്ടമായവര്‍ക്കൊക്കെയും  നഷ്ടമായ് 
ശിഷ്ടകാലം മിഴിനീരു മാത്രംമായ് 
നിന്ടെ രോദനം അലയടിക്കുമ്പോഴും 
എന്ടെ ലോകം പായുന്നു പിന്നെയും 

മാദ്യമങ്ങള്‍ക്ക് അതോരാഘോഷ മത്സരം 
മത പ്രമാണിമാര്‍ക്ക് അതോരവകാശ സമര്‍പ്പണം 
രാഷ്ട്രീയക്കാരന് ഇലക്ഷന് മുന്നായ് 
നിരത്തുവാന്നുള്ള നയപ്രഖ്യാപനത്തിന്  ഒരു വേദി 

 ഹിംസയുടെ മന്ത്രമോദിയ 
മഹ്ഹത്മാജിയുടെ കണ്ണട തകര്‍ത്ത സമരാവേശം 
ഒരു ജാതി ,ഒരു മതം ,ഒരു ദൈവം ,മനുഷ്യന്  എന്നോതിയ 
മഹാത്മനെതിരെയും പായുന്ന പരാക്രമം 
മുറിവേറ്റു നിന്ന ക്രിസ്തുവിനെതിരെയും 
എറിയപ്പെടുന്നു പാപം ചെയ്യാത്തവരുടെ കല്ലുകള്‍ 
പ്രതിഷേധങ്ങള്‍ ,നിലവിളികള്‍ 
ചോരയില്‍  കുതിരുന്നു രാജവീധികള്‍ 

ഒടുവില്‍ മുംബൈ ,,,നിന്ടെ വിരിമാറിലും അരങ്ങേറി 
നിര്‍ദോഷികള്‍ തന്‍ നിണനീര്‍ച്ചാലുകള്‍ 
തോക്കിന്‍ മുനയിലെ തോന്ന്യവാസങ്ങള്‍ 
പന്തങ്ങള്‍ തെളിയിച്ച പകലുകള്‍ 
തീ നാളങ്ങള്‍ ആളി പടര്‍ന്ന ആര്‍ഷ ഭാരതം നിന്നുരുകി 
തല താഴ്ത്തി നിന്നു നിശബ്ദമായ് 
എല്ലാം തെല്ലോന്നടങ്ങിയപ്പോള്‍  അവരെത്തി 
നിയമ പാലകന്മാര്‍ നിശ്ചയദാര്ട്ട്യര്‍ എങ്കിലും ...
തെളിവെടുപ്പുകള്‍ ...വെറും പ്രഹസന മത്സരങ്ങള്‍ 
അവിടെയും അരങ്ങേറി 
വീര മൃത്യു  മരിച്ചവര്‍ തന്‍ നെഞ്ജില്‍ ചവുട്ടി 
തെളിവിന്ടെ തുംബേല്‍ പിടിച്ചുള്ള പത്രസംമേളനങ്ങളും 

ഒടുവില്‍ തൂക്കിലേറ്റ പെടാന്‍ 
കടല്‍ കടന്നെത്തിയ കസബ്   മാത്രം
ഈ   മണ്ണില്‍ പിറന്നവര്‍
ഈ മണ്ണിനെ  ഒറ്റികൊടുത്തവര്‍ 
അവര്‍ മാപ്പ് സാക്ഷികള്‍....
അവര്‍ ... തെളിവുകള്‍ ഇല്ലാത്ത  അപരാധികള്‍ 
കോടതിക്കാവശ്യം  സത്യങ്ങള്‍ അല്ല 
സത്യങ്ങളെ സാധൂകരിക്കുന്ന തെളിവുകളത്രെ 
തെളിവുകള്‍ ഇല്ലാതെ കുറ്റം ചെയ്യുന്നവര്‍ നിരപരാധികള്‍ 
അങ്ങനെ നോക്കിയാല്‍ കസബിനെ  തൂക്കി തന്നെ കൊല്ലണം
അവന്‍ തെളിവുകള്‍ ബാക്കി വെച്ചു കുറ്റം ചെയ്തവന്‍ 
എങ്കിലും കസബ് നിനക്ക് പ്രതീക്ഷകള്‍ ഉണ്ട് 
മനുഷ്യ മനസ്സാക്ഷി  മാപ്പുനല്കാത്ത  നിനക്ക് 
നിരപരാധികള്‍ക്ക്‌ നേരെ നിറയൊഴിച്ച നിനക്ക് 
എരിഞ്ഞടങ്ങാത്ത ചിതകളെ സാക്ഷി നിര്‍ത്തി ഞാന്‍ പറയട്ടെ 
വിശാലമനസ്സുള്ള  ഈ നീതി പീഠത്തില്‍ നിന്നോരുവേള
നീ ബാക്കിയായ്  നിരുതിയിടത്ത് നിന്നു തുടങ്ങുകില്ലെന്നു ഒരു വാക്കാല്‍ 
ഇനിയും ഒരു ദയാ ഹര്‍ജി കൂടി നീ നല്‍കുക .....

Tuesday, May 18, 2010

ഏലീ ഏലീ സബത്താമ






മരകുരിശു കാണുമ്പോഴൊക്കെ ഞാന്‍ നിന്നെ ഓര്‍മിക്കാറുണ്ട്
ഗാഗുല്‍ത്താമലകളില്‍ മുഴങ്ങിയ ഏലി ഏലി സബത്താമ എന്ന തേങ്ങലും
അന്ന് ഞാന്‍ നിന്ടെ കൈകളില്‍ ആണി തറച്ചപ്പോള്‍ നീ പിടഞായിരുന്നു
നിന്ടെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി പേശികള്‍  വിറയ്ക്കുന്നുണ്ടായിരുന്നു
നിന്ടെ ചുടു ചോര വീണ എന്ടെ ചതഞ്ഞ വിരലുകള്‍ അന്ന് സുഖം പ്രാപിച്ചു
ഞാനതാരോടും പറഞ്ഞില്ല
നിയമ പുസ്തകത്തിലും അതിനാല്‍ എന്ടെ പേര് നിനക്ക് സാകഷ്യം നല്‍കിയില്ല
ഞാന്‍ നന്മയുടെ സ്വരൂപത്തില്‍ തിന്മയുടെ ആണി തറച്ചവന്‍
ഒന്നുകൂടി വ്യക്തമാക്കിയാല്‍ ബാരാബാസിനെക്കാള്‍ വലിയ കള്ളന്‍
മുപ്പതു വെള്ളിക്കാശിനു നിന്നെ ഒറ്റിയ യൂദാസ് കരിയോതയേക്കള്‍ നീചന്‍
കൈകഴുകി നിന്‍ രക്തത്തിലെ പങ്കു മായ്ച്ച പീലാതോസ്സിനെക്കാള്‍  മഹാ പാപി
കുറ്റബോധം  മനസ്സില്‍ നീറി പുകയുകയായിരുന്നു ഇതൊന്നുറക്കെ ലോകത്തോട്‌ വിളിച്ചുപരയാഞ്ഞിട്ട്‌
അന്നെനിക്ക് അതിനു കഴിയാതെ  പോയി
 ചാട്ടാവാരടികളെ ഞാന്‍ ഭയന്നിരുന്നു ഇടുങ്ങിയ കാരഗ്രിഹതിലെ ഇരുളിനെയും
പീലാതോസ്സിണ്ടേ കൊട്ടാരതിണ്ടേ പിറകിലായുള്ള
എന്ടെ കൊച്ചുവീട്ടില്‍ നിന്നെ ഓര്‍ത്തു ഞാന്‍ തേങ്ങി കരഞ്ഞു
ഇരുളടന്ജോരാ എന്ടെ ദിനങ്ങളിലെപോഴോ
നിന്ടെ തണുത്ത കൈകള്‍  കൊണ്ടെന്നെ വീണ്ടും തലോടി   ‍
നിന്ടെ കൈകളിലെ വിലാപില്‍ ഞാനൊന്ന് ചുംബിച്ചു
ഞാന്‍ തറച്ച ആണി പഴുതിലൂടെ
നിന്ടെ ഹൃദയതിണ്ടേ   സ്നേഹം ഞാന്‍  കണ്ടു


*    *     *      *    *    *    *    *    *    *    *    *    *    *    *
ഇപ്പോഴെനിക്ക്‌ ടൌണില്‍ തന്നെ വലിയൊരു വീടുണ്ട് 
അതിനോട്  ചേര്‍ന്ന് വലിയൊരു ഫാക്ടറിയും 
അവിടെ  സ്വര്‍ന്നത്തിലും ചന്ദനതടിയിലും 
എന്തിനു പ്ലാസ്ടിക്കില്‍ വരെ 
നിന്‍റെ മേല്‍ ഞാന്‍ ആണി തറയ്ക്കുന്നു
വിദേശ മാര്‍ക്കറ്റിലും നല്ല വിലയാണ് 
നിന്ടെ കുരിശു രൂപത്തിന് ......
നിന്ടെ ആളുകള്‍ ഇന്നത്‌ ഒരു ഫാഷന്‍ ആക്കി മാറ്റി 
അത് എന്ടെ ഭാഗ്യം ...
എന്ടെ ഖദര്‍  ഷര്ട്ടിന്ടെ പോകറ്റില്‍ നിറച്ച് 
ഗാന്ധി യുടെ ചിരി തെളിയുന്നു .....അട്ടഹാസങ്ങളും 
നിന്നെ ആരാധിച്ച നിന്നെ സ്നേഹിച്ച ഗാന്ധി 
ഞാനും ഒരു ഗാന്ധിയാണിപ്പോള്‍.....
ഹിംസ പാടെ ഉപേക്ഷിച്ച്‌....
ഉച്ചഭാഷിണികളിലൂടെ ഉറക്കെ നാല്‍ക്കവലകളില്‍ 
പ്രസംഗഗ്ങ്ങള്‍  നടത്താറുണ്ട്‌ ഒഴിവു സമയങ്ങളില്‍ 
ഞാനെന്നും നിന്ടെ ക്രൂശിത രൂപത്തിന് മുന്നില്‍ തിരി തെളിയിക്കാറുണ്ട് 
നിന്ടെ മേല്‍ തറച്ച ആണി ആണല്ലോ എന്ടെ ജീവന്‍ടെ ഉറവിടം 
ഇപ്പോഴും ലോകം ഒന്നും അറിഞ്ഞട്ടില്ല 
പച്ച മാംസത്തില്‍ ആണി തുളഞ്ഞു കയറുമ്പോള്‍ പിടഞ്ഞ നിനക്കും 
ആണി അടിച്ച എനിക്കും മാത്രം അറിയാവുന്ന ആ സത്യം 
അത് അങ്ങിനെ തന്നെ ഇരുന്നോട്ടെ....
 പ്രതീക്ഷയുടെ ഒരു പുതിയ ഉയര്തെഴുന്നെല്പ്പുവരെ ......



  1. 29.02.2005


























































Tuesday, May 11, 2010

കിനാവിലെ രാജകുമാരന്‍





ഏതോ നിലാവുള്ള രാവില്‍ ഞാനൊരു   
 രാജകുമാരനെ കണ്ടു മുട്ടി
ഭൂമിയിലോ ....നീല മേഘത്തിലോ...
വാതില്‍ തുറന്നിട്ട സ്വര്‍ഗത്തിലോ.... ?
ഏതോ നിലാവുള്ള രാവില്‍ ഞാനൊരു
രാജകുമാരനെ കണ്ടു മുട്ടി..
ജീവനില്‍ നീ വിടര്‍ന്നു ....
ഏതോ രാഗം മൂളി നിന്നു
ഹൃദയം കവരും രാജകുമാരാ ....
ഇനിയും വരുമോ ...ഇതുവഴിയേ ...
ഏതോ നിലാവുള്ള രാവില്‍ ഞാനൊരു
രാജകുമാരനെ കണ്ടു മുട്ടി
നിറമേഴും സ്വപ്നവുമായ്
 നിന്നെ തേടി വരുന്നു ഞാന്‍
കനവില്‍ തെളിയും ഒരുനവജീവന്‍ .....
തരുമോ ദേവാ ...നിറദീപം
ഏതോ നിലാവുള്ള രാവില്‍ ഞാനൊരു
രാജകുമാരനെ കണ്ടു മുട്ടി.....


                

                          http://www.youtube.com/watch?v=IZr6jch5KCA            

                www.youtube.com Rhythm Music Cafe.. Lyrics by Abin Jose 

Sunday, May 9, 2010

ഇനിയും ക്രിസ്തുവിനെ തേടി




കുരിശു മരണങ്ങള്‍ക്ക്.....
 ഉയിര്തെഴുന്നെല്‍പ്പിന്ടെ പ്രതീക്ഷകള്‍ ഉണ്ട്
ആ കൈ വിലാപില്‍ ....
വിശ്വാസതിന്ടെ തിരയിളക്കവും
മുള്‍കിരീടത്തിനു ....
സിംഹാസനംങ്ങളുടെ ഗര്ജ്ജനങ്ങളും 
ചാട്ടവാറടികള്‍ക്ക്‌ ....
സഹാനതിണ്ടേ രാജവീധിയും  

ഇതൊക്കെ അറിയാമായിരുന്നിട്ടും 
മരക്കുരിശും  മുള്‍ക്കിരീടവും
ചാട്ടവാറും ഒരുക്കി
മുപ്പതു വെള്ളിക്കാശുമായി
മറ്റൊരു യൂടാസ്സിനെയും കാത്തു
ഇനിയും ഒരു ക്രിസ്തുവിനെ തേടി
ഗോല്ഗോല്ത നീ കാത്തിരിക്കുന്നുവോ  വീണ്ടും

+++++*************************++++++++++++++++++++***********************++++

Thursday, May 6, 2010

നരകത്തിലെ കോഴി




ഗ്രില്ലെട്ചിക്കന്‍ കാണുമ്പോള്‍ എനിക്ക് ഭയമാണ്
നെഞ്ചില്‍ കുത്തിയിറക്കിയ കമ്പികളില്‍
കറങ്ങുമ്പോള്‍ വെന്തുരുകുന്ന പാവം കോഴി
എണ്ണയില്‍ കുതിര്‍ന്ന ജീവിതതിന്ടെ..അവസാനകര്‍മ്മം
മന്ത്രങ്ങളില്ലാത്ത ഒരു  ശവദാഹം
വെന്ത്‌തീരുന്നതിനു  മുന്ബായ്
വായില്‍ വെള്ളം ഊറി നില്‍ക്കുന്ന
ശവം തീനികള്‍ .....നമ്മള്‍ .....
അതില്‍ ഞാനും നീയും പെടും
നോണ്‍ വെജിട്ടെര്യനസ്  എല്ലാം പെടും
തലകീഴായ് തീയില്‍ തൊട്ടും തൊടാതെയും അപ്പോഴും കറങ്ങുന്നു
പാപം ചെയ്ത ഏതോ പരദേശി കോഴി
പിടയ്ക്കാതെ ....കൊക്കരയ്ക്കോ കൂകാതെ ....
ആ ശവദാഹം അങ്ങിനെ നടക്കുന്നു

ഇനി ഞാന്‍ ഭയക്കുന്നതെന്തിനെന്നാവും ...
നാളെ നീയും ഞാനും അങ്ങനെ തീയില്‍ കിടന്നു കറങ്ങുന്നതോര്‍ത്ത്
ഞാനും നീയും മാത്രമല്ല എന്നതാനൊരാശ്വാസം
വെജിട്ടെര്യനസ് കാണും നമുക്ക് കൂട്ട്ടായി
ഞാനും നീയും ജനിച്ചുപോയെന്നത് സത്യം
നാളെ നമ്മള്‍ മരിക്കും എന്നതും സത്യം
ഇനിയുള്ളത് വിശ്വാസങ്ങള്‍
സ്വര്‍ഗ്ഗവും നരകവും ഉണ്ടെങ്കില്‍
നീയും ഞാനും കമ്പിയില്‍ കുരുങ്ങി തീയില്‍ കറങ്ങും
പിടച്ചു കൊണ്ട് അലറി വിളിച്ചുകൊണ്ടു
പിഴചു പോയൊരു ജന്മത്തെ പഴിചാരും

*******************************=======================*********************************






Tuesday, May 4, 2010

'' പരാഗണം ''



 ഒരു കടല്‍ ....ഒരു കര ..... 
അവിടെ തുടങ്ങുന്നു തിരുവുകള്‍
പരിണാമങ്ങള്‍ ......ആവാസ വ്യവസ്ഥകള്‍
പരിത്യാഗങ്ങള്‍...പ്രകൃതിതന്‍ വികൃതികള്‍  
എട്ടു  സീ  യിലെ ബീന ടീച്ചര്‍ 
ബയോളജി  ക്ലാസ്സില്‍ പറഞ്ഞ ...
പരാഗണത്തെക്കുറിച്ചുള്ള ക്ലാസ്സില്‍ 
ശ്വാസമടക്കി പിടിച്ചിരുന്നു ....
  പ്രത്യേകിച്ച് പ്രത്യുല്‍പ്പതാനത്തെ ക്കുറിച്ച് പറഞ്ഞപ്പോള്‍ 
മുതിര്‍ന്നപ്പോള്‍  ടീച്ചര്‍ പഠിപ്പിച്ച പാഠങ്ങള്‍ 
പുസ്തകതാളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റു 
തേന്‍ നുകരാന്‍ വന്ന കരിവണ്ടുകള്‍ 
നഖക്ഷതമേറ്റ വാടിയ പൂവുകള്‍
പരാഗണതിന്‍ നിര്‍വൃതി പൂണ്ട മുള്‍ച്ചെടികള്‍
കരിവണ്ടരിയാതെ പോയ പ്രപന്ജ സത്യങ്ങള്‍
കണക്കു സാറിനും ഇംഗ്ലീഷ് ടീച്ചര്‍ക്കും
പറയാനുള്ളതിനും അപ്പുറം പാവം ബയോളജി ടീച്ചര്‍ക്കുണ്ടായിരുന്നു 
ഇത്രയൊക്കെ പരാഗണത്തെ ക്കുറിച്ച് അറിയാമായിരുന്ന  
ബീനടീച്ചരെന്തേ പ്രസവിച്ചില്ല ...? 
 എട്ടു സീ യിലെ നാളുകള്‍ ഉത്തരം നല്‍കാതെ പോയ 
ആ ചോദ്യം തൊട്ടിലിട്ടാട്ടി കാലം കടന്നുപോയി 
കണക്കു നന്നായി പഠിക്കതിരുന്നതിനാല്‍
ജീവിതത്തില്‍ എവിടെയോ കണക്കു കൂട്ടലുകള്‍ തെറ്റി
അത് പറഞ്ഞു ബോധ്യപ്പെടുതനോരുങ്ങവെ
സായിപ്പന്‍മാര്‍  വാപൊളിച്ചു ...പക്ഷെ .....
തൊണ്ട പൊട്ടുമാറുച്ചത്തില്‍ ക്ലാസ്സെടുത്ത
ബയോളജി ടീച്ചര്‍ക്ക് ആശ്വസിക്കാം ...
മുറ്റത്തു കുട്ടികള്‍ നാലായി ഓടികളിക്കുന്നു ....
ഇനിയവര്‍ പഠിക്കട്ടെ വിഷയങ്ങള്‍ എല്ലാം .....

*************************************************************

Monday, May 3, 2010

ഞാന്‍ കണ്ട പുണ്യവാളന്‍

ദീപം പൊലിഞ്ഞുപോയ്....
ദീര്‍ഘ നിശ്വാസത്തിന്‍  ആഴം പരതിഞാന്‍ ...
നീളുന്ന യാത്രയില്‍ നോവും പെറുക്കി ..
നിഴല്‍ മങ്ങും ഇരുളിന്‍ കയങ്ങളില്‍ തേങ്ങി ഞാന്‍ ...
നേരുന്നതാരിനി  താതാ ...നന്‍മ നേരുന്നതാരിനി താതാ ....
നിര്‍വികാരതയ്കങ്ങപ്പുറം  മരവിച്ച -
നിശ്ചല ചിത്രങ്ങള്‍  മാത്രം ...

സരസ്വതി യാമത്തില്‍ കൂപ്പു കൈകൂപ്പി നീ ...
സര്‍വ ചരാചരനോട്  പ്രാര്തിപ്പതോര്‍ക്കുന്നു ഞാന്‍
 നിന്‍റെ വെന്തീഞ്ഞതന്‍ ഗന്ധമൂറും ആ  പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ 
ഇനിയില്ല എന്നോ പ്രഭാതം 
നിന്‍ നിഴലിനെ തേടുന്നോരെന്‍ജന്മം 
 ഇനിയില്ല എന്നോ ആ സായൂജ്യം
നിന്ടെ സ്ഫുടമാര്‍ന്ന പദ്യ ശകലങ്ങള്‍ കേള്‍ക്കുവാന്‍
അതിലൊന്ന് മൂളി മുഴക്കം വരുത്തുവാന്‍
ഇനിയില്ല നീ  എന്നസത്യം 

അക്ഷരങ്ങള്‍ കൂട്ടി പെറുക്കി വെച്ചൊരെന്‍
മൂര്‍ധാവില്‍  നീ തഴുകി തലോടിയ നിര്‍വൃതി  ഓര്‍ത്തു ഞാന്‍
എന്നെ നീ സ്നേഹിച്ചു  നിന്ടെ ലോകത്തെയും ...
എനിക്കായ് തുറന്നിട്ടു തന്നു നീ നിന്‍റെ ലോകത്തിലേക്കുള്ള പടിവാതിലും
ഞാന്‍ കുത്തി കുറിച്ച അക്ഷര കൂട്ടതിനര്‍ത്ഥം പറഞ്ഞു നീ ..
വര്നങ്ങളെഴും നല്‍കി  ചായങ്ങള്‍ ചിത്രങ്ങളാകുന്നതും നോക്കിയിരുന്നു നീ
ഏതോ നിര്‍വ്രിതികളില്‍ നിശാഗനധി പൂക്കുന്നതും നോക്കി ....
ചുണ്ടില്‍ മതി വരാതെന്നും ഉറക്കെ നീ പാടും
മേരി ബനീഞ്ഞയുടെ കവിത കുറിപ്പുകള്‍
സംസ്കൃത ചൊല്ലുകള്‍ ....വ്യക്തതയാര്‍ന്നനിന്‍
 സ്നേഹത്തിന്‍ ഹൃദയതുടിപ്പുകള്‍....
തൂവെള്ള വസ്ത്രമണിഞ്ഞുനീ  നില്‍ക്കുമ്പോള്‍
തൂകിയ പുഞ്ചിരി  തൂലികാ സൌഹൃദം
ഞാന്‍ കണ്ടറിഞ്ഞവന്‍  ...ഞാന്‍ ആവാന്‍  കൊതിച്ചവന്‍ ...
ഞാന്‍ ആവാതെ പോയവന്‍  നീ പുണ്യവാളന്‍


 നീ ചൊന്നതൊക്കെയും ഓര്‍മ്മതന്‍ മണിച്ചെപ്പില്‍ 
ഒരാര്തിയോടെന്നും  സൂക്ഷിച്ചുവെക്കും ഞാന്‍
നീയെന്ടെ തോഴന്‍ നിശാഗന്ധി പൂക്കുന്ന രാവിന്‍റെ  തോഴന്‍
   ''എല്ലാം ദൈവ നിശ്ചയം
     അവനിത് ഭവിക്കണം
    അര്‍ത്ഥ നാശം വരേണം
    ഹിതമിതുമെതുമേ
    ലങ്ഗ്യമാല്ലെതുമേ ''
എന്‍റെ കാതില്‍ വന്നെപ്പോഴും മാറ്റൊലി കൊള്ളുന്നു 
നിന്ടെ പദനിസ്വനങ്ങള്‍എന്‍ തോഴനെ
വിധി എന്നുപറയുവാന്‍ ആവുമോ വ്യഥ
എന്‍റെ ഉറക്കം കെടുത്തുന്നു നിന്‍റെ ആ വാക്കുകള്‍
ഡിജിറ്റല്‍ യുഗത്തിന്‍റെ വ്യക്തതയിലെകമരാതെ
ആ വ്യക്തതയില്‍ നിന്‍ കവിതകള്‍ കേള്‍ക്കുവാന്‍
ആ അനന്ത സാധ്യതിലേക്കുനിന്‍ സ്നേഹം പകരുവാന്‍
കഴിയാതെ പോയതെന്ടെ പരാജയം
ഒരു മെഴുകു തിരിയായ്  പകലും വെളിച്ചം പരത്തി നീ
നിന്ടെ ആ വെളിച്ചത്തിനെപ്പോഴും നിഴലുകള്‍ ഇല്ലായിരുന്നു
കാപട്യം അറിയാത്ത നിന്‍റെ ആ വാത്സല്യം ...
കറയറ്റതായിരുന്നു ....
ഏതോ പകലിന്‍റെ സായന്തനത്തില്‍ നാം ....
മന്ജാടികുരു പെറുക്കി നടന്നതോര്‍ക്കുന്നു ഞാന്‍ ...
കറുപ്പും ചുവപ്പുമായ് ഓര്‍മ്മതന്‍ ചെപ്പില്‍ ഞാന്‍ ...
പെറുക്കി എടുത്തോരെന്‍ മഞ്ജാടി കുരു ഒരുപിടി കൊരിനീ
ഒറ്റയും ഇരട്ടയും കളിക്കാന്‍ തുടങ്ങവേ ....
ഒറ്റയാനെന്നുഞ്ഞാന്‍ ഞാനുത്തരം  ചോന്നതി -
ന്നൊറ്റയാക്കി എന്നെ നീ തോഴാ ....
ഒറ്റയ്ക്കിരുന്നു  ഞാനിപ്പോഴും  മനസ്സിന്ടെ  നൊമ്പരക്കാവില്‍ -
വിരിഞ്ഞ മഞ്ചാടി കുരു വാരി ....
ഒറ്റയും ഇരട്ടയും കളിക്കുവാരുണ്ടിപ്പോഴും

തൂവെള്ള വസ്ത്രമണിഞ്ഞുനീ നില്‍ക്കുമ്പോള്‍
തൂകിയ പുഞ്ചിരി തൂലികാ സൌഹൃദം

ഒറ്റമശേരിതന്‍ ശരികളോന്നില്‍ ....
ഒറ്റയ്ക്ക് നില്‍ക്കുനില്‍ക്കുന്നൂ  നിന്ടെ ചിത്രം ....
ഇപ്പോഴാ വിയര്‍പ്പാര്‍ന്ന ഗന്ധമില്ലാ ....
മുറ്റത്തുനിന്‍ ചിത്ര പണികളില്ല ....
ഒറ്റയ്ക്ക് നീ തീര്‍ത്ത വേലികളില്ല...
ഒടുവില്‍ നീ ഊന്നിയ വടിയും ഇല്ലാ ...
ഒക്കെയും ഓര്‍മ്മതന്‍ ചെപ്പിലായി ....
കാലങ്ങള്‍ തന്‍ ശരവേഗം തുടരുന്നു ...
ഓര്‍മ്മകള്‍ മറവിതന്‍ പുതപ്പാലെ മറയുന്നു ...
ഓളങ്ങള്‍ പിന്നെയും തീരങ്ങള്‍ തഴുകുന്നു ....
ഓര്‍ക്കുന്നു നിന്നെ ഞാന്‍ തോഴാ ...
ഇനി എന്റെ ജീവിത വീഥിയില്‍ വിളക്കായ്‌ വരിക നീ ...
ഇനി എന്റെ പാതയില്‍ വെളിച്ചം പകരുനീ ...
പകല്‍ വെളിച്ചത്തിലെന്‍ വഴികളിലെ -
ഇരുള്‍ മാറ്റി തരുക നീ ...
എനിക്കുമീ ലോകത്തെ ഇനി ഏറെ സ്നേഹിക്കുവാന്‍ ...
ഒരു തരി വെളിച്ചമായ് നീ എന്നില്‍ നിറയണം...
സ്നേഹമോടെന്നും എന്‍ തോഴാ .......

ശകുനം

 കറുത്ത പൂച്ച ...ഉടഞ്ഞ കണ്ണാടി ...
നത്തിന്‍റെ  കൂവല്‍ ....നിലച്ച ഘടികാരം ...
നല്ല ശകുനം ഇതില്‍ വേറെന്ത്...?
പ്രശാന്തന്‍ കയര്‍ നന്നായി കുടുക്കിട്ടു നോക്കി
നിലച്ച ഫാനിന്‍റെ ഹുക്കില്‍ മുറുക്കി
എഴുതി വെച്ച മരണ കുറിപ്പ്ഒന്നൂടി  എടുത്തുവായിച്ചു
മടക്കി മേശ പ്പുറത്തെ  ചില്ലുഗ്ലാസ്സിന്ടെ കീഴെ വെച്ചു
 ജനാല കമ്പികള്‍കപ്പുറത്തെലോകത്തെ
ഒരു നോക്ക് കാണണം...... മനസ്സില്‍ ഒരാശ  .....
മുട്ടതുലാത്തിയ കറുത്ത പൂച്ചയെ  കാണാനില്ല
ഉടഞ്ഞ കണ്ണാടികഷ്ണങ്ങള്‍ ആരോ എടുത്തു മാറിയിരിക്കുന്നു
 നത്തിന്‍റെ  കൂവല്‍ ....നിലച്ചു
പിന്നെയും അകലങ്ങള്‍ തേടുന്ന മിഴികള്‍........

പാടത്തിന്‍ നടുവിലെ ഒറ്റയടി പാത....
പാതയില്‍ ആരുടെയോ പദനിസ്വനങ്ങള്‍...
അവ്യക്തതയില്‍ നിന്നും വ്യക്തമാകുന്നൊരു ചിത്രം ...
'' ചന്ത ഭാര്‍ഗവി '' നല്ല ശകുനം ...
ഈ നശിച്ച നല്ല ശകുനങ്ങള്‍ ...
ഇനിയെങ്ങിനെ എന്ന് തരിച്ചുനില്‍ക്കുമ്പോള്‍
കതകില്‍ മുട്ട് കേട്ടു കരിവള കിലുക്കവും
ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള
ഒറ്റയടി പാതയിലൂടെ വന്ന മാലഘയാണ്‌ ഭാര്‍ഗവി ...
കൊട്ടിയടക്കപ്പെട്ട വാതിലുകള്‍ തുറക്കപെട്ടു
ജീവിതതിന്ടെ പച്ചയായ യാതാര്ത്യങ്ങളിലേക്ക്
പ്രശാന്തന്‍ നടന്നു നീങ്ങി ...കൂടെ ഭാര്‍ഗവിയും ....