എന്തിനായ് ചിന്തി നീ ചുടു ചോര
ഈ മണ്ണില്‍ എന്തിനായ് തേടി നീ വീണ്ടും കണ്ണടചെന്നാലും കാണുന്ന കാഴ്ചകള്‍
കാതടചെന്നാലും കേള്‍ക്കുന്ന രോദനം
അക്രമകാരികള്‍ നിങ്ങള്ക്ക് ആര്തുല്ലസ്സിക്കാന്‍
ഇവിടെ നിണമൂറി പിടഞ്ഞു മരിച്ചവര്‍
ചോര ചീന്തി ഈ ഭാരത ഭൂവില്‍ നീ
ചോദ്യങ്ങള്‍ എന്തിനു ഉതിര്‍ക്കുന്നു പിന്നെയും
നഷ്ടമായവര്‍ക്കൊക്കെയും നഷ്ടമായ്
ശിഷ്ടകാലം മിഴിനീരു മാത്രംമായ്
നിന്ടെ രോദനം അലയടിക്കുമ്പോഴും
എന്ടെ ലോകം പായുന്നു പിന്നെയും
മാദ്യമങ്ങള്‍ക്ക് അതോരാഘോഷ മത്സരം
മത പ്രമാണിമാര്‍ക്ക് അതോരവകാശ സമര്‍പ്പണം
രാഷ്ട്രീയക്കാരന് ഇലക്ഷന് മുന്നായ്
നിരത്തുവാന്നുള്ള നയപ്രഖ്യാപനത്തിന് ഒരു വേദി
ഹിംസയുടെ മന്ത്രമോദിയ
മഹ്ഹത്മാജിയുടെ കണ്ണട തകര്‍ത്ത സമരാവേശം
ഒരു ജാതി ,ഒരു മതം ,ഒരു ദൈവം ,മനുഷ്യന് എന്നോതിയ
മഹാത്മനെതിരെയും പായുന്ന പരാക്രമം
മുറിവേറ്റു നിന്ന ക്രിസ്തുവിനെതിരെയും
എറിയപ്പെടുന്നു പാപം ചെയ്യാത്തവരുടെ കല്ലുകള്‍
പ്രതിഷേധങ്ങള്‍ ,നിലവിളികള്‍
ചോരയില്‍ കുതിരുന്നു രാജവീധികള്‍
ഒടുവില്‍ മുംബൈ ,,,നിന്ടെ വിരിമാറിലും അരങ്ങേറി
നിര്‍ദോഷികള്‍ തന്‍ നിണനീര്‍ച്ചാലുകള്‍
തോക്കിന്‍ മുനയിലെ തോന്ന്യവാസങ്ങള്‍
പന്തങ്ങള്‍ തെളിയിച്ച പകലുകള്‍
തീ നാളങ്ങള്‍ ആളി പടര്‍ന്ന ആര്‍ഷ ഭാരതം നിന്നുരുകി
തല താഴ്ത്തി നിന്നു നിശബ്ദമായ്
എല്ലാം തെല്ലോന്നടങ്ങിയപ്പോള്‍ അവരെത്തി
നിയമ പാലകന്മാര്‍ നിശ്ചയദാര്ട്ട്യര്‍ എങ്കിലും ...
തെളിവെടുപ്പുകള്‍ ...വെറും പ്രഹസന മത്സരങ്ങള്‍
അവിടെയും അരങ്ങേറി
വീര മൃത്യു മരിച്ചവര്‍ തന്‍ നെഞ്ജില്‍ ചവുട്ടി
തെളിവിന്ടെ തുംബേല്‍ പിടിച്ചുള്ള പത്രസംമേളനങ്ങളും
ഒടുവില്‍ തൂക്കിലേറ്റ പെടാന്‍
കടല്‍ കടന്നെത്തിയ കസബ് മാത്രം
ഈ മണ്ണില്‍ പിറന്നവര്‍
ഈ മണ്ണിനെ ഒറ്റികൊടുത്തവര്‍
അവര്‍ മാപ്പ് സാക്ഷികള്‍....
അവര്‍ ... തെളിവുകള്‍ ഇല്ലാത്ത അപരാധികള്‍
കോടതിക്കാവശ്യം സത്യങ്ങള്‍ അല്ല
സത്യങ്ങളെ സാധൂകരിക്കുന്ന തെളിവുകളത്രെ
തെളിവുകള്‍ ഇല്ലാതെ കുറ്റം ചെയ്യുന്നവര്‍ നിരപരാധികള്‍
അങ്ങനെ നോക്കിയാല്‍ കസബിനെ തൂക്കി തന്നെ കൊല്ലണം
അവന്‍ തെളിവുകള്‍ ബാക്കി വെച്ചു കുറ്റം ചെയ്തവന്‍
എങ്കിലും കസബ് നിനക്ക് പ്രതീക്ഷകള്‍ ഉണ്ട്
മനുഷ്യ മനസ്സാക്ഷി മാപ്പുനല്കാത്ത നിനക്ക്
നിരപരാധികള്‍ക്ക് നേരെ നിറയൊഴിച്ച നിനക്ക്
എരിഞ്ഞടങ്ങാത്ത ചിതകളെ സാക്ഷി നിര്‍ത്തി ഞാന്‍ പറയട്ടെ
വിശാലമനസ്സുള്ള ഈ നീതി പീഠത്തില്‍ നിന്നോരുവേള
നീ ബാക്കിയായ് നിരുതിയിടത്ത് നിന്നു തുടങ്ങുകില്ലെന്നു ഒരു വാക്കാല്‍
ഇനിയും ഒരു ദയാ ഹര്‍ജി കൂടി നീ നല്‍കുക .....

No comments:
Post a Comment