അവിടെ തുടങ്ങുന്നു തിരുവുകള്‍
പരിണാമങ്ങള്‍ ......ആവാസ വ്യവസ്ഥകള്‍
പരിത്യാഗങ്ങള്‍...പ്രകൃതിതന്‍ വികൃതികള്‍
എട്ടു സീ യിലെ ബീന ടീച്ചര്‍
ബയോളജി ക്ലാസ്സില്‍ പറഞ്ഞ ...
പരാഗണത്തെക്കുറിച്ചുള്ള ക്ലാസ്സില്‍
ശ്വാസമടക്കി പിടിച്ചിരുന്നു ....
പ്രത്യേകിച്ച് പ്രത്യുല്‍പ്പതാനത്തെ ക്കുറിച്ച് പറഞ്ഞപ്പോള്‍
മുതിര്‍ന്നപ്പോള്‍ ടീച്ചര്‍ പഠിപ്പിച്ച പാഠങ്ങള്‍
പുസ്തകതാളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റു
തേന്‍ നുകരാന്‍ വന്ന കരിവണ്ടുകള്‍
നഖക്ഷതമേറ്റ വാടിയ പൂവുകള്‍
പരാഗണതിന്‍ നിര്‍വൃതി പൂണ്ട മുള്‍ച്ചെടികള്‍
കരിവണ്ടരിയാതെ പോയ പ്രപന്ജ സത്യങ്ങള്‍
കണക്കു സാറിനും ഇംഗ്ലീഷ് ടീച്ചര്‍ക്കും
പറയാനുള്ളതിനും അപ്പുറം പാവം ബയോളജി ടീച്ചര്‍ക്കുണ്ടായിരുന്നു
ഇത്രയൊക്കെ പരാഗണത്തെ ക്കുറിച്ച് അറിയാമായിരുന്ന
ബീനടീച്ചരെന്തേ പ്രസവിച്ചില്ല ...?
എട്ടു സീ യിലെ നാളുകള്‍ ഉത്തരം നല്‍കാതെ പോയ
ആ ചോദ്യം തൊട്ടിലിട്ടാട്ടി കാലം കടന്നുപോയി
കണക്കു നന്നായി പഠിക്കതിരുന്നതിനാല്‍
ജീവിതത്തില്‍ എവിടെയോ കണക്കു കൂട്ടലുകള്‍ തെറ്റി
അത് പറഞ്ഞു ബോധ്യപ്പെടുതനോരുങ്ങവെ
സായിപ്പന്‍മാര്‍ വാപൊളിച്ചു ...പക്ഷെ .....
തൊണ്ട പൊട്ടുമാറുച്ചത്തില്‍ ക്ലാസ്സെടുത്ത
ബയോളജി ടീച്ചര്‍ക്ക് ആശ്വസിക്കാം ...
മുറ്റത്തു കുട്ടികള്‍ നാലായി ഓടികളിക്കുന്നു ....
ഇനിയവര്‍ പഠിക്കട്ടെ വിഷയങ്ങള്‍ എല്ലാം .....
*************************************************************

No comments:
Post a Comment