ഗ്രില്ലെട്ചിക്കന്‍ കാണുമ്പോള്‍ എനിക്ക് ഭയമാണ്
നെഞ്ചില്‍ കുത്തിയിറക്കിയ കമ്പികളില്‍
കറങ്ങുമ്പോള്‍ വെന്തുരുകുന്ന പാവം കോഴി
എണ്ണയില്‍ കുതിര്‍ന്ന ജീവിതതിന്ടെ..അവസാനകര്‍മ്മം
മന്ത്രങ്ങളില്ലാത്ത ഒരു ശവദാഹം
വെന്ത്‌തീരുന്നതിനു മുന്ബായ്
വായില്‍ വെള്ളം ഊറി നില്‍ക്കുന്ന
ശവം തീനികള്‍ .....നമ്മള്‍ .....
അതില്‍ ഞാനും നീയും പെടും
നോണ്‍ വെജിട്ടെര്യനസ് എല്ലാം പെടും
തലകീഴായ് തീയില്‍ തൊട്ടും തൊടാതെയും അപ്പോഴും കറങ്ങുന്നു
പാപം ചെയ്ത ഏതോ പരദേശി കോഴി
പിടയ്ക്കാതെ ....കൊക്കരയ്ക്കോ കൂകാതെ ....
ആ ശവദാഹം അങ്ങിനെ നടക്കുന്നു
ഇനി ഞാന്‍ ഭയക്കുന്നതെന്തിനെന്നാവും ...
നാളെ നീയും ഞാനും അങ്ങനെ തീയില്‍ കിടന്നു കറങ്ങുന്നതോര്‍ത്ത്
ഞാനും നീയും മാത്രമല്ല എന്നതാനൊരാശ്വാസം
വെജിട്ടെര്യനസ് കാണും നമുക്ക് കൂട്ട്ടായി
ഞാനും നീയും ജനിച്ചുപോയെന്നത് സത്യം
നാളെ നമ്മള്‍ മരിക്കും എന്നതും സത്യം
ഇനിയുള്ളത് വിശ്വാസങ്ങള്‍
സ്വര്‍ഗ്ഗവും നരകവും ഉണ്ടെങ്കില്‍
നീയും ഞാനും കമ്പിയില്‍ കുരുങ്ങി തീയില്‍ കറങ്ങും
പിടച്ചു കൊണ്ട് അലറി വിളിച്ചുകൊണ്ടു
പിഴചു പോയൊരു ജന്മത്തെ പഴിചാരും
*******************************=======================*********************************
വെജിട്ടെര്യനസ് കാണും നമുക്ക് കൂട്ട്ടായി
ഞാനും നീയും ജനിച്ചുപോയെന്നത് സത്യം
നാളെ നമ്മള്‍ മരിക്കും എന്നതും സത്യം
ഇനിയുള്ളത് വിശ്വാസങ്ങള്‍
സ്വര്‍ഗ്ഗവും നരകവും ഉണ്ടെങ്കില്‍
നീയും ഞാനും കമ്പിയില്‍ കുരുങ്ങി തീയില്‍ കറങ്ങും
പിടച്ചു കൊണ്ട് അലറി വിളിച്ചുകൊണ്ടു
പിഴചു പോയൊരു ജന്മത്തെ പഴിചാരും
*******************************=======================*********************************

No comments:
Post a Comment