Monday, May 3, 2010

ശകുനം

 കറുത്ത പൂച്ച ...ഉടഞ്ഞ കണ്ണാടി ...
നത്തിന്‍റെ  കൂവല്‍ ....നിലച്ച ഘടികാരം ...
നല്ല ശകുനം ഇതില്‍ വേറെന്ത്...?
പ്രശാന്തന്‍ കയര്‍ നന്നായി കുടുക്കിട്ടു നോക്കി
നിലച്ച ഫാനിന്‍റെ ഹുക്കില്‍ മുറുക്കി
എഴുതി വെച്ച മരണ കുറിപ്പ്ഒന്നൂടി  എടുത്തുവായിച്ചു
മടക്കി മേശ പ്പുറത്തെ  ചില്ലുഗ്ലാസ്സിന്ടെ കീഴെ വെച്ചു
 ജനാല കമ്പികള്‍കപ്പുറത്തെലോകത്തെ
ഒരു നോക്ക് കാണണം...... മനസ്സില്‍ ഒരാശ  .....
മുട്ടതുലാത്തിയ കറുത്ത പൂച്ചയെ  കാണാനില്ല
ഉടഞ്ഞ കണ്ണാടികഷ്ണങ്ങള്‍ ആരോ എടുത്തു മാറിയിരിക്കുന്നു
 നത്തിന്‍റെ  കൂവല്‍ ....നിലച്ചു
പിന്നെയും അകലങ്ങള്‍ തേടുന്ന മിഴികള്‍........

പാടത്തിന്‍ നടുവിലെ ഒറ്റയടി പാത....
പാതയില്‍ ആരുടെയോ പദനിസ്വനങ്ങള്‍...
അവ്യക്തതയില്‍ നിന്നും വ്യക്തമാകുന്നൊരു ചിത്രം ...
'' ചന്ത ഭാര്‍ഗവി '' നല്ല ശകുനം ...
ഈ നശിച്ച നല്ല ശകുനങ്ങള്‍ ...
ഇനിയെങ്ങിനെ എന്ന് തരിച്ചുനില്‍ക്കുമ്പോള്‍
കതകില്‍ മുട്ട് കേട്ടു കരിവള കിലുക്കവും
ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള
ഒറ്റയടി പാതയിലൂടെ വന്ന മാലഘയാണ്‌ ഭാര്‍ഗവി ...
കൊട്ടിയടക്കപ്പെട്ട വാതിലുകള്‍ തുറക്കപെട്ടു
ജീവിതതിന്ടെ പച്ചയായ യാതാര്ത്യങ്ങളിലേക്ക്
പ്രശാന്തന്‍ നടന്നു നീങ്ങി ...കൂടെ ഭാര്‍ഗവിയും ....







No comments: