കാലയവനികയുടെ കഥ മനസ്സില്‍ സൂക്ഷിച്ച് ഒരു മരം
ദൂരങ്ങള്‍ തേടി നടന്നു നീങ്ങുന്ന പഥികര്‍ക്ക്
പാഥേയംഉണ്ടുറങ്ങാന്‍ തണലേകിയൊരു മരം
കാലം കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പാഞ്ഞു
പുതിയ വസന്തവും ഗ്രീഷ്മവും വന്നു പോയി
ഉഗ്ര പ്രതാപിയാം സൂര്യന്ടെ ചടുല കിരണങ്ങള്‍
നഗ്നശിരസ്സാല്‍ ഏറ്റു വാങ്ങി നമിച്ചു നിന്നു മരം
ഉത്സവപറമ്പിലാളൊഴിഞ്ഞ ദിവസങ്ങളില്‍
ആനയെതളച്ച വേദനയുണ്ടും തളരുമ്പോഴും
മനസ്സില്‍ ആറാട്ടുപോല്‍ പൂര്‍വ്വാനുഭവസഞ്ചയം
അകക്കുളിരുപകര്‍ന്ന ദിനങ്ങള്‍ അകമേ പെയ്തിറങ്ങി
എത്ര പ്രണയങ്ങള്‍ ...എത്ര നെടുവീര്‍പ്പുകള്‍ ...
എത്രയോ സംഭ്രമപൂരിത നിമിഷങ്ങള്‍
ഒക്കെയ്ക്കും മൂകസാക്ഷിയായ് നിന്നത്താല്ലുമാനന്ദവും -
മിടകലര്‍ന്നോട്ടുനാളായ് ചരിഞ്ഞിടവീര്‍ത്തുനില്പ്പു
അന്നും ദൂരെ നിന്നോരാള്‍കൂട്ടം, മനസ്സില്‍ ഹര്‍ഷം
തണല്‍ ചേര്‍ന്നുനിന്നടക്കം പറച്ചില്‍ ആര്‍ത്തു പൊങ്ങും
വാക്കുതര്‍ക്കം മുഖം ഇല്ലാത്ത മനുഷ്യത്വ ദര്‍ശനം
മുഖം ചുളിഞ്ഞും പരസ്പരം കൈ കോര്‍ത്ത് നില്‍ക്കും ജനം
സമയമായ് ,ഭാണ്ട മഴിഞ്ഞതില്‍നിന്നുപൊങ്ങി മഴു
മഴുവിനു മൂര്‍ച്ച കൂട്ടുന്ന ക്രൂരതയുടെ സ്വരം പൊങ്ങി
സപ്ത നാഡികളും തളര്‍ന്നു വെറുതെ നിന്നു മരം
കുളിര്‍തെന്നല്‍ പാതി വഴി മാറിയോഴിഞ്ഞേപോയ്
ചുവട്ടില്‍ കശാപ്പുകാരന്ടെയട്ടഹാസം
വടം വലിഞ്ഞുമുറുകും നൊമ്പരം
കാലത്തിനു ദീര്‍ഘകാലം സാക്ഷിയായ് നിന്നു
കാലത്തിന്ടെ മൂക കര്‍മ്മ പഥങ്ങളിലേയ് ക്കുയിര്‍ചേര്‍ന്നു......

No comments:
Post a Comment