ഒരു വരാന്ത ......
അകത്തേയ്ക്ക് ഒരു മുറി .....
മുരിക്കകതായി രണ്ട് വാതില്‍ .......
ഒന്ന് അടുക്കളക്കായ് ........
മറ്റൊന്ന് കിടപ്പ് മുറിക്കായ്.........
ശാന്തയ്ക്ക് അതുമതി ........അത് തന്നെ ലോകവും ........
ശാന്തയ്ക്ക് ഒറ്റ സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ മനസ്സില്‍ -
ശാന്തയ്ക്ക് ഒറ്റ ലെക്ശ്യമേ ഉണ്ടായിരുന്നുള്ളൂ ദിനത്തില്‍
ഒരു വരാന്ത ......
അകത്തേയ്ക്ക് ഒരു മുറി .....
മുരിക്കകതായി രണ്ട് വാതില്‍ .......
ഒന്ന് അടുക്കളക്കായ് ........
മറ്റൊന്ന് കിടപ്പ് മുറിക്കായ്.........
ചോരുമാ ഓലക്കൂരയിലേക്ക് എത്തിനോക്കും
നക്ഷത്രങ്ങളെ നോക്കി ......
കീറപ്പായയില്‍ കിടനേറെ കനവുകള്‍ കണ്ടതാനവള്‍
കൌന്‍സിലരും കോര്പരെസനും കൈകോര്‍ത്താല്‍
ശാന്തയുടെ സ്വപ്നം യാഥാര്ത്യമായിടും
ശാന്ത മുട്ടാത്ത വാതിലുകള്‍ ഇല്ലാ
കൊടുക്കാത്ത കവറും നിവേദനങ്ങളും ഇല്ല
കാത്തിരുന്നും കരഞ്ഞു പറഞ്ഞും
കാലങ്ങള്‍ പിന്നെയും ഒരുപാട് കഴിഞ്ഞുപോയ് .
ഒടുവില്‍ മേശപ്പുറത്തെ ഫയലുകള്‍ പൊടിതട്ടിയെടുതപ്പോള്‍
അവയില്‍ അധികാരകൈകള്‍ തന്‍ കയ്യോപ്പുപതിച്ചപ്പോള്‍
അവരെയെല്ലാം കൊച്ചാക്കി
വരാന്തയും അകത്തെ മുറിയും
മുറിക്കകത്തെ രണ്ട് വാതിലുകളും
അതിനുള്ളിലെ അടുക്കളയും കിടപ്പുമുറിയും ഒന്നാക്കി
ശാന്ത ഒറ്റ മുറിയില്‍ ആറടി നീളത്തില്‍
സ്വപ്നങ്ങള്‍ കൊണ്ട് പണിയാതവീട്ടില്‍
ഒറ്റയ്ക്ക് താമസം തുടങ്ങി ശാന്തമായ് ഉറങ്ങാന്‍ കിടന്നു ...............
4 - 11 - 2009 .
Sunday, May 2, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment